Site icon Fourteen Kerala – 14 Kerala News

കെ റെയിൽ ഓഫീസ് യൂത്ത് ലീഗ് താഴിട്ട് പൂട്ടി; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

മലപ്പുറം ജില്ലയിലെ കെ. റെയിൽ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ തടഞ്ഞു നിർത്തി പ്രതിഷേധിച്ചു, ഓഫീസിന് അകത്തുകയറാൻ അനുവദിച്ചില്ല.

തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫീസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിച്ചു.

Exit mobile version