Site icon Fourteen Kerala – 14 Kerala News

ഭക്ഷ്യ വിഷബാധ? വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു

വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു. അടൂർ സ്വദേശിയായ വൈശാഖാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. ബന്ധുക്കൾക്കൊപ്പം മൂന്നാറിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് ഉള്ളത്.

കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.

Exit mobile version