Site icon Fourteen Kerala – 14 Kerala News

കളി മഴയെടുത്തു; ഐ പി എൽ ൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക മത്സരം മഴയെടുത്തതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.

ഡൽഹിയെ 133 റൺസിൽ എറിഞ്ഞൊതുക്കി ഹൈദരാബാദ് മറുപടി ബാറ്റിങ്ങിന് ഇറങ്ങാനിരിക്കെയായിരുന്നു മഴ വില്ലനായത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കുവെച്ചു. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ട് മുൻപ് തന്നെ മഴയെത്തിയത് ഡൽഹിക്ക് രക്ഷയായി. തോൽവി ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ട ഡൽഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.

Exit mobile version