Site icon Fourteen Kerala – 14 Kerala News

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽ​ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വിലയിലാണ് കുറവുവരുത്തിയത്. സിലിണ്ടറിന് 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും മറ്റു വാണിജ്യ സ്ഥാപനങ്ങൾക്കും ഗുണകരമാകും.
അതേസമയം, കഴിഞ്ഞ മാസം ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. ഏപ്രിൽ ഏഴിനാണ് ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്റെ വില വർധിപ്പിച്ചത്. 50 രൂപയുടെ വർധനവാണ് അന്നുണ്ടായത്.

Exit mobile version