Site icon Fourteen Kerala – 14 Kerala News

പട്ടാമ്പിയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവ്

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 7 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.  

2019 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഏഴു വയസ്സുകാരിയെ വേലായുധൻ പീഡിപ്പിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. 

Exit mobile version