Site icon Fourteen Kerala – 14 Kerala News

കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; അടിയിൽപെട്ട 15 വയസ്സുകാരി മരിച്ചു, 25 ഓളം പേർക്ക് പരിക്ക്

ഇടുക്കി: കോതമം​ഗലത്തിനടുത്ത് നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം . മണിയമ്പാറ ഭാ​ഗത്താണ് അപകടമുണ്ടായത്.ബസിന്റെ അടിയിൽപെട്ട 15 വയസ്സുകാരിയാണ് മരിച്ചത്. 25 ഓളം പേർക്ക് പരിക്കേറ്റു. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്.

കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു.

Exit mobile version