Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ കാറോടിച്ചു; കനാലിലേക്ക് മറിഞ്ഞു, നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കനാലിലേക്ക് കാര്‍ മറിഞ്ഞ് അപകടം. മട്ടന്നൂര്‍ തെളുപ്പ് കനാലിലേക്കാണ് വാഹനം മറിഞ്ഞത്. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് വാഹനം ഓടിച്ചത്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റി. ജ്യോതിഷ്, അഷ്‌ലിന്‍, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാസർകോഡ്: (www.truevisionnews.com) നീലേശ്വരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സംഭവത്തിൽ പടന്നക്കാട് സ്വദേശി കൂമൻ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നീലേശ്വരം പോലീസും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Exit mobile version