Site icon Fourteen Kerala – 14 Kerala News

കടയിലേക്ക് പാഞ്ഞടുത്ത് കാട്ടുപന്നി, ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്

വയനാട് : കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. വയനാട് മേപ്പാടി കുന്നംപറ്റയിലാണ് സംഭവം. കുന്നമ്പറ്റ മിൽക്ക് സൊസൈറ്റിയിലെ ജീവനക്കാരിയായ റസിയ പിസിക്കാണ് പരിക്ക് പറ്റിയത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൂട്ടമായിയെത്തിയ കാട്ടുപന്നി സ്ഥാപനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.

വീഴ്ച്ചയിൽ റസിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ റസിയ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version