Site icon Fourteen Kerala – 14 Kerala News

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം

പന്തളം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് ചാരുനിക്കുന്നതിൽ വിഷ്ണു എച്ച്. (35) ആണ് മരിച്ചത്. എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

വിഷ്ണുവിനൊപ്പമുണ്ടായിരുന്നയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version