Site icon Fourteen Kerala – 14 Kerala News

93% രോഗവും 98% മരണസാധ്യതയും തടയും; മികവായി കോവിഷീൽഡ്; റിപ്പോർട്ട്

കോവിഡ് പ്രതിരോധ വാക്സീനായ കോവിഷീൽഡ് രോഗം വരാനുള്ള സാധ്യത 93 ശതമാനവും മരണസാധ്യത 98 ശതമാനവും കുറയ്ക്കുമെന്ന് പഠനം. ആംഡ് ഫോർഴ്സസ് മെഡിക്കൽ സർവീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കോവിഷീൽഡ് എടുത്ത 15.95 ലക്ഷത്തോളം ആരോഗ്യപ്രവർത്തകരെയും കോവിഡ് മുൻനിരപോരാളികളെയും ആസ്പദമാക്കി നടത്തിയ പഠനമാണ് ഈ നിഗമനത്തിൽ എത്തിയത്. ഇവരിൽ പുതിയ രോഗബാധയ്ക്കുള്ള സാധ്യത 93 ശതമാനം കുറവാണെന്നും മരണ സാധ്യത 98 ശതമാനം കുറവാണെന്നും കണ്ടെത്തി. കോവിഡ് 19 വാക്സീനെ കുറിച്ച് ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ പഠനമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.15.95 ലക്ഷം പേരിൽ 82 ശതമാനം രണ്ട്​ ഡോസ് വാക്സീൻ എടുത്തവരിൽ ഏഴുപേർ മാത്രമാണ​ മരിച്ചതെന്നും പഠനം വ്യക്തമാക്കുന്നു.

Exit mobile version