Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ക്രഷറിൽ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ചെറുവാഞ്ചേരി : ചെറുവാഞ്ചേരി കല്ലുവളപ്പിൽ ക്രഷറിൽ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

സെൻട്രൽ പൊയിലൂർ വിളക്കോട്ടൂർ സ്വദേശി വിഷ്‌ണു രവീന്ദ്രൻ (24)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version