Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് സ്വര്‍ണം പവന് 160 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,600 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8,075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. പിന്നീട് ചില ദിവസങ്ങളിൽ ഇറക്കമുണ്ടായെങ്കിലും വൈകാതെ 64,000 കടക്കുകയായിരുന്നു

Exit mobile version