Site icon Fourteen Kerala – 14 Kerala News

കൊവിഡ് കാലത്ത് കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ല; കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടില്ലെന്നും വീണാ ജോര്‍ജ്

കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടില്ലെന്നും കൃത്യമായ മറുപടി അന്നേ നല്‍കിയതാണെന്നും മന്ത്രി വീണാ ജോര്‍ജ് നിയമസഭയിൽ പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. കൊവിഡ് കാലത്ത് പിപിഇ കിറ്റ് സംഭരിക്കാനാണ് ശ്രമിച്ചത്. മൃതദേഹങ്ങള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അത്. കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പിപിഇ കിറ്റ് ഇട്ട് ആയിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 9 ശതമാനത്തില്‍ താഴെയാണ് കേന്ദ്ര സഹായം. ഗുണമേന്മ ഉറപ്പുവരുത്തിയാണ് കെഎംസിഎൽ മരുന്ന് വാങ്ങുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചില താത്ക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും മന്ത്രി വീണ നിയമസഭയെ അറിയിച്ചു.

Exit mobile version