Site icon Fourteen Kerala – 14 Kerala News

ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിധിന്‍(17)ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെ വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം.

നിധിന്‍ ട്രാക്കിലേക്കെടുത്ത ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു. നിധിന്‍ തല്‍ക്ഷണ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മമ്പാട് ജി വി എച്ച് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മാതാവ്: നിഷ, സഹോദരങ്ങള്‍: ഷിജിന്‍,ശിവാനി

Exit mobile version