Site icon Fourteen Kerala – 14 Kerala News

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ് പദ്ധതി: ഒന്നാംഘട്ട കരട് പട്ടികയിൽ 388 കുടുംബങ്ങൾ

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള ടൗണ്ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു.

ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങളെയാണു കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അപകട മേഖലയിലെ വാസയോഗ്യമല്ലെന്നു കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെയാണു പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കുക. പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാൻ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫിസുകളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്.കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2025 ജനുവരി 10 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും.ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി മുതല്‍ 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്. അന്തിമ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സര്‍ക്കാരിലെ ദുരന്തനിവാരണ വകുപ്പിനു നല്‍കണം.

Exit mobile version