Site icon Fourteen Kerala – 14 Kerala News

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ സർജൻ പിടിയിൽ

തൃശ്ശൂർ: രോ​ഗിയിൽ നിന്ന് കൈക്കൂലി (Bribe)  വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ (Thrissur Medical College) സർജൻ ഡോ.കെ.ബാലഗോപാൽ (K Balagopal) ആണ് വിജിലൻസിൻ്റെ (Vigilance) പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.

വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇന്ന് ലോക അഴിമതി വിരുദ്ധ ദിനമാണ്.

Exit mobile version