Site icon Fourteen Kerala – 14 Kerala News

വീണുപരിക്കേറ്റെന്ന് ബന്ധുക്കൾ, മകന്റെ മൊഴിയിൽ പൊരുത്തക്കേട്; അച്ഛന്റെ മരണം കൊലപാതകം

ആലപ്പുഴ : മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ചേപ്പാട് വലിയകുഴി അരുൺ ഭവനത്തിൽ സോമൻ പിള്ളയാണ് (62) മരിച്ചത്.പരുക്കുകളോടെ സോമനെ ആശുപത്രിയിൽ എത്തിച്ച മകൻ അരുൺ എസ്.പിള്ളയെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. അരുൺ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീണുപരിക്കേറ്റതായാണ് ബന്ധുക്കൾ ആദ്യം പോലീസിനെ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനിൽ അരുൺകുമാറും ഭാര്യയും മൊഴി നൽകാനെത്തി. എന്നാൽ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് രാത്രി വീട്ടിൽ വഴക്കുണ്ടായതായും ഇതിനിടെ കുത്തേറ്റാണ് സോമൻപിള്ള മരിച്ചതെന്നും മനസിലായത്. തുടർന്ന് പോലീസ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Exit mobile version