Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പൊന്നാനയിൽ കാര്‍ നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.
കാറിന് അധികം വേഗതയിലാത്തതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Exit mobile version