Site icon Fourteen Kerala – 14 Kerala News

മാറ്റമില്ല, കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; 18 മുതൽ അനിശ്ചിതകാലം

കണ്ണൂർ: കണ്ണൂരിൽ നാളെ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് സമരം. സമരത്തിൽ നിന്ന് യാതൊരു പിന്മാറ്റവും ഇല്ലെന്ന് ബസുകാർ അറിയിച്ചു.സ്വകാര്യ ബസുകൾക്കെതിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകൾ നാളെ സൂചനാ പണി മുടക്ക് നടത്തുന്നത്.

ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനഷേൻ കമ്മിറ്റിയുടെതാണ് തീരുമാനം. 18 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തും.

Exit mobile version