Site icon Fourteen Kerala – 14 Kerala News

കണ്ണൂർ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം, ഉടമയ്ക്ക് പൊള്ളലേറ്റു

കണ്ണൂര്‍: ആലക്കോട് തേര്‍ത്തല്ലിയില്‍ വന്‍ തീപിടുത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറിലധികം വാഹനങ്ങളാണ് കത്തിനശിച്ചത്.

അപകടത്തില്‍ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ സാരമായ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version