Site icon Fourteen Kerala – 14 Kerala News

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്ന പരാതി, വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിയെ ഇറക്കിവിട്ടെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ മുരളി പറഞ്ഞു .കുട്ടിയോട് തൊട്ടു മുന്നിൽ പോകേണ്ട നവോദയ ബസിൽ പോയ്കൂടെ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്.

കുട്ടിയെ ഇറക്കിവിട്ടിട്ടില്ലെന്നും, ഇന്നേവരെ ഒരു കുട്ടിയെയും ഇറക്കിവിട്ടിട്ടില്ലെന്നും മുരളി ട്രൂവിഷനോട് പറഞ്ഞു.
അതേ സമയം കുട്ടിയുടെ രക്ഷിതാവ് പാനൂർ പോലീസ് സ്റ്റേഷനിലും, വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
ബസ് ജീവനക്കാരോട് വൈകീട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പാനൂർ പൊലീസ് അറിയിച്ചു.

Exit mobile version