Site icon Fourteen Kerala – 14 Kerala News

മദ്റസ കഴിഞ്ഞ് മടങ്ങവേ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ചു, കണ്ണൂരിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുറ്റ്യാട്ടൂർ : വേശാലയിൽ സൈക്കിൾ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു .വേശാല ഖാദിരിയ മദ്റസാ വിദ്യാർത്ഥിയായ മുഹമ്മദ്‌ ഹാദി (10) ആണ് മരിച്ചത്. ഇസ്മായിൽ സഖാഫിയുടെയും ഷാക്കിറയുടെയും മകനാണ്.

ഇന്ന് രാവിലെ 9.30 ഓടെ വേശാല എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം .മദ്റസ കഴിഞ്ഞ് മടങ്ങവേ ഹാദി സഞ്ചരിച്ചിരുന്ന സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ റബീഹ് (13), ഉമൈദ് (14) എന്നിവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version