Site icon Fourteen Kerala – 14 Kerala News

നിലനിൽപ്പ് ഭദ്രമാക്കി ഇടതും വലതും : കനത്ത തോൽവിയിലേക്ക് ബിജെപി

അവസാന അഞ്ചുഘട്ട വോട്ടെണ്ണൽ കൂടെ ബാക്കി നിൽക്കുമ്പോൽ 9ആം ഘട്ട വോട്ടെണ്ണലിൽ പാലക്കാടും വയനാടും വിജയം ഉറപ്പിച്ച് യുഡിഫ്. ചേലക്കരയിൽ വിജയം അടക്കിപിടിച്ച് എൽഡി എഫ്.

10508 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് നിലവിൽ പാലക്കാടിന്റെ യുഡിഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടമുള്ളത്. പാലക്കാട്‌ ഇതുവരെയും കാണാത്ത അത്രയും വലിയ ഭൂരിപക്ഷം. ഷാഫി പറമ്പിലിന് പകരക്കാരനുണ്ടാകുമോ എന്ന് ഭയപ്പെടുത്തിയവർക്കും വർഗീയത തുപ്പിയവർക്കും വലിയൊരു തിരിച്ചടി തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ നിലവിലെ ഭൂരിപക്ഷം.

രണ്ടു ലക്ഷമെങ്കിലും കടക്കുമോ എന്ന പരിഹാസങ്ങൾക്ക് മറുപടി നൽകി നാലു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ എത്തി നിൽക്കുകയാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി.
10955 ന്റെ ലീഡിൽ വിജയം ഭദ്രമാക്കി ആഘോഷങ്ങൾക്ക് തിരി തെളിയിച്ചിരിക്കുകയാണ് ചേലക്കരയിൽ ഇടതുപക്ഷം സ്ഥാനാർഥി യു ആർ പ്രദീപ്‌.കേരത്തിൽ ഇടതും വലതും തങ്ങളുടെ നിലനിൽപ്പ് ഭദ്രമാക്കിയപ്പോൾ വളരെ കനമുള്ളൊരു തോൽവിയിലേക്കാണ് ബിജെപി നീങ്ങി കൊണ്ടിരിക്കുന്നത്.

Exit mobile version