Site icon Fourteen Kerala – 14 Kerala News

സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ 2025 ഫെബ്രുവരി 15ന് ആരംഭിക്കും

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 2025ലെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും ഉൾപ്പെടുന്ന ബോർഡ് പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2025 ഫെബ്രുവരി 15ന് ആരംഭിക്കും.
പത്താം ക്ലാസിന്റെ ബോർഡ് പരീക്ഷകൾ മാർച്ച് 18നാണ് അവസാനിക്കുക. അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4ന് അവസാനിക്കും.

പ്രാക്ടിക്കൽ പരീക്ഷകൾ പത്താം ക്ലാസിനായി 2025 ജനുവരി ഒന്നിനും പന്ത്രണ്ടാം ക്ലാസിനായി ഫെബ്രുവരി 15നും ആരംഭിക്കും.
പരീക്ഷാ ഷെഡ്യൂളിന്റെ കൂടുതൽ വിശദാംശങ്ങൾ cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം.

Exit mobile version