Site icon Fourteen Kerala – 14 Kerala News

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85ദിവസം പ്രായമായ കുട്ടി മരിച്ചു

മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.കുട്ടിയുടെ ഉമ്മവീടായ ചങ്ങലീരിയിലേക്കു വന്നതായിരുന്നു ഇവര്‍.ഇന്നു രാവിലെ 6.15നാണ് സംഭവം. ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളാണ്. രാവിലെ മുലപ്പാല്‍കൊടുത്ത് കുട്ടിയെ ഉറക്കികിടത്തിയിരുന്നു.

കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി പരിശോധിച്ച ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരട്ടകുട്ടികളിലെ ആണ്‍കുട്ടിയാണ് മരിച്ചത്.

Exit mobile version