Site icon Fourteen Kerala – 14 Kerala News

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

നിലമ്പൂര്‍ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. വയനാട് വൈത്തിരി പൊഴുതന ആറാം മൈലില്‍ പെരിക്കാത്ര വീട്ടില്‍ മോയിന്‍ (83) ആണ് മരിച്ചത്.മലപ്പുറം പോത്തുകല്ല് വെളുമ്പിയംപാടത്തുള്ള മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.

മോയിനും ബന്ധു ശിഹാബും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് മോയിന്‍, പോത്തുകല്ലിലെ ബന്ധുവീട്ടിലെത്തിയത്. മറ്റു ബന്ധുക്കളുടെ വീടുകളിലെല്ലാം സന്ദര്‍ശിച്ചു വരികയായിരുന്നു.വ്യാഴാഴ്ച മുണ്ടേരിയില്‍ പോയി തുടര്‍ന്ന് മമ്പാട് പൊങ്ങല്ലൂരിലുള്ള മറ്റൊരു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.ഓട്ടോറിക്ഷയില്‍ മോയിനൊപ്പമുണ്ടായിരുന്ന ബന്ധു കുനിപ്പാല ചീരങ്ങാടന്‍ ശിഹാബ് (42), ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇണ്ണീന്‍കുട്ടി എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version