Site icon Fourteen Kerala – 14 Kerala News

കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

നഞ്ചൻകോഡ്: മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ബസ് ഡ്രൈവർ തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് മരിച്ചു.അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.മലപ്പുറം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം.

നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തിൽ ഇടിച്ചതാണ് ഡ്രൈവറിന്‍റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version