Site icon Fourteen Kerala – 14 Kerala News

എക്സൈസ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ പ്രതി കോടതിയിൽ ഹാജരായത് കഞ്ചാവുമായി, കോഴിക്കോട് സ്വദേശി പിടിയിൽ

കണ്ണൂർ: കൂട്ടുപുഴ ചെക്പോസ്റ്റിൽ ജൂൺ എട്ടിന് വാഹന പരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ കഞ്ചാവുമായി പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്‌തു.കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത് വീട്ടിൽ യാസർ അരാഫത്താണ് കാഞ്ഞിരപ്പുഴയിൽ നിന്ന് അറസ്റ്റിലായത്. നാലു ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.പ്രിവന്റീവ് ഓഫീസറെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കയ്യിൽ കരുതിയ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.

പേരാവൂർ റെയിഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ട‌ർ (ഗ്രേഡ്) എൻ പത്മരാജൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

Exit mobile version