Site icon Fourteen Kerala – 14 Kerala News

സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് അറിയപ്പെടുന്ന കഥകളി ആചാര്യൻ

പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു.ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയിൽ ചികിത്സയിലായിരുന്നു.പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിയാണ്. മുൻഷി എന്ന പരിപാടിയില്‍ മുൻഷിയായി ശ്രദ്ധ നേടിയിരുന്നു.

കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്.
കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ നടക്കും.

Exit mobile version