Site icon Fourteen Kerala – 14 Kerala News

ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവച്ചു

തിരുവനന്തപുരം ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിൻ മാറി കുത്തിവച്ചതായി പരാതി. പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പിന് വന്ന രണ്ട് കുട്ടികൾക്കാണ് വാക്സിൻ മാറി നൽകിയത്. പ്രതിരോധ കുത്തിവയ്പ്പിന് പകരം കൊവിഡ് വാക്സിനാണ് കുത്തിവച്ചത്. കുട്ടികൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുട്ടികൾ വാക്സിനേഷൻ സ്ഥലം മാറിയെത്തി വാക്സിനെടുത്തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഒ പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്‌പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് കൊവിഡ് വാക്സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഡി എംഒ വ്യക്തമാക്കി.

Exit mobile version