Site icon Fourteen Kerala – 14 Kerala News

ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചാലിശ്ശേരി ആലിക്കരയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കര അത്താണി പറമ്പിൽ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Exit mobile version