Site icon Fourteen Kerala – 14 Kerala News

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്

ചെന്നൈ: റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമാണ്.നേരത്തെ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ.

മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കുമെന്നും റെയിൽവേ അറിയിക്കുന്നു.

Exit mobile version