Site icon Fourteen Kerala – 14 Kerala News

എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്, കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്.പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം.അതിനുശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും.

വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്.ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കുന്നത്.

Exit mobile version