Site icon Fourteen Kerala – 14 Kerala News

തളിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

തളിപ്പറമ്പ് : പുളിമ്പറമ്പ് – കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി പ്രദേശിക വാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും ചേർന്ന് പരിശോധന നടത്തി.പുലിയുടെ സാന്നിധ്യം വെളിവാക്കുന്നയാതൊരു തെളിവും ലഭിച്ചില്ല.

സ്ഥലത്ത് ധാരാളം കാട്ടുപൂച്ചകൾ ഉള്ളതായി സ്ഥലവാസിയായ വിജയൻ എന്നയാൾ പറഞ്ഞു.പരിശോധനയിൽ റെയിഞ്ച് ഓഫീസർ രതീശൻ പി. സെക്ഷൻ ഫോറസ്റ്റ് ‘ഓഫീസർ പ്രദീപൻ സി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി രാജീവൻ വാച്ചർ ഷാജി ബക്കളം , ഡ്രൈവർ അഖിൽ എന്നിവർ പങ്കെടുത്തു.

Exit mobile version