Site icon Fourteen Kerala – 14 Kerala News

ദഫ്മുട്ട് മത്സരങ്ങൾക്കു സുരക്ഷ ഒരുക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു, അഞ്ച് പേർ അറസ്റ്റിൽ

കഠിനംകുളം : പെരുമാതുറയിൽ ദഫ്മുട്ട് മത്സരങ്ങൾക്കു സുരക്ഷ ഒരുക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ.കഠിനംകുളം മുഹിയുദിൻ പള്ളിക്കു സമീപം തൈവിളാകം വീട്ടിൽ സാജിദ്(20), വൈ.എം.എ. ജങ്‌ഷനു സമീപം അൽ അമീൻ(21), എ.ജെ. ഓഡിറ്റോറിയത്തിനു സമീപം തൈവിളാകം വീട്ടിൽ സാജിദ്(24), തെരുവിൽ തൈവിളാകം വീട്ടിൽ അൽഅമീൻ (21), അഴൂർ മാടൻവിള ഹോമിയോ ആശുപത്രിക്കു സമീപം തൈവിളാകം വീട്ടിൽ സഹീർഖാൻ(20) എന്നിവരാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്.

കഠിനംകുളം എസ്.എച്ച്.ഒ. സജൻ ബി.എസ്., എസ്.ഐ. അനൂപ്, സി.പി.ഒ.മാരായ അഭിലാഷ്, ഷാഹുൽ ഹമീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.

Exit mobile version