Site icon Fourteen Kerala – 14 Kerala News

സ്വർണ്ണക്കടത്ത് വിവാദ പരാമർശം, കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്

മലപ്പുറം: കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലാണ് പരാതി.യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീ​ഗിന്റെ ആവശ്യം.

ജലീലിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.ഇതിലൂടെ സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

Exit mobile version