Site icon Fourteen Kerala – 14 Kerala News

വൻ മയക്കുമരുന്നുവേട്ട; 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ വൻ ലഹരി വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കി.ഗ്രാം കൊക്കെയ്‌ൻ തലസ്ഥാന നഗരിയിൽ നിന്നും ഡൽഹി പൊലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിനു പിന്നിൽ വലിയ അന്താരാഷ്ട്ര മാഫിയയുള്ളതായി പൊലീസ് അറിയിച്ചു.

ഡൽഹിയുടെ വിവിധ പ്രശേങ്ങളിൽ വിൽപനയ്‌ക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം തിലക് നഗറിൽ നിന്നും രണ്ട് അഫ്ഗാൻ സ്വദേശികളെ ലഹരിയുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നും 160 ഗ്രാം കൊക്കെയ്‌നും 400 ഗ്രാം ഹെറോയ്‌നുമാണ് പിടികൂടിയത്.

Exit mobile version