Site icon Fourteen Kerala – 14 Kerala News

നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി, പരാതിയുമായി യുവതി

കല്‍പ്പറ്റ: കല്‍പ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പരാതി .
നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയാണ് പരാതി നല്കിയത് . യുവതിയുടെ പരാതിയിൽ കേസെടുത്ത് കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പൊലീസിനോട് യുവതി പറഞ്ഞു.

Exit mobile version