Site icon Fourteen Kerala – 14 Kerala News

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങവേ അപകടം; ഓട്ടോ ഡ്രൈവർ കാറിടിച്ചു മരിച്ചു

തിരൂർ: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഓട്ടോ ഡ്രൈവർ കാറിടിച്ചു മരിച്ചു. തിരൂർ വട്ടത്താണി ആലിൻചുവട് സ്വദേശി വാക്കാട്ട് വീട്ടിൽ വിനോദ്കുമാർ (49) ആണ് മരിച്ചത്.സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിന് തറക്കല്ലിട്ട ദിവസമാണ് അപകടം സംഭവിച്ചത്. നടുവിലങ്ങാടിയിൽ വച്ച് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
തിരൂരിൽനിന്ന്‌ താനൂരിലേക്ക് പോവുകയായിരുന്ന കാറാണ് വിനോദിനെ ഇടിച്ചത്.

പോലീസെത്തി തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറെക്കാലമായി തിരൂർ നഗരത്തിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: ശ്രീധരൻ, മാതാവ്: ശ്രീമതി, ഭാര്യ:റീജ, മക്കൾ: വിജിത്ത്,റിജിത്ത്,റിജിന സഹോദരങ്ങൾ: ജയശ്രി, വിനീത , വിനീഷ്.

Exit mobile version