Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല, അറിയാം പവന്റെ വില

തിരുവനന്തപുരം: ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി.
ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്. വിവാഹ സീസണിലും സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങളാണ് കാണാൻ കഴിയുന്നത്.

സംസ്ഥാനത്ത് വെള്ളിവിലയിലും നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണം, വെള്ളി നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.

Exit mobile version