Site icon Fourteen Kerala – 14 Kerala News

കുതിച്ച് സ്വര്‍ണവില, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്.
തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനവുണ്ടായത്.വെള്ളി വിലയിലും ഉണര്‍വ് പ്രകടമാണ്. രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി നിരക്ക്.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.

Exit mobile version