Site icon Fourteen Kerala – 14 Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.സജിമോൻ പാറയലിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.

പ്രത്യേക ബെഞ്ച് രൂപീകരിച്ചതായും വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണെന്നും ഹൈക്കോടതി ഹര്‍ജി പരിഗണിച്ചുകൊണ്ട് അറിയിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക.

Exit mobile version