Site icon Fourteen Kerala – 14 Kerala News

ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം.
ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ പ്രതി ബസിൽ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.മെഡിക്കൽ കോളേജിൽ നിന്ന് ഷട്ടിൽ സർവീസ് നടത്തുന്ന ബസാണ് അസ്ത്ര. കുത്തിയശേഷം പ്രതി ഇറങ്ങിയോടുകയായിരുന്നു.

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version