Site icon Fourteen Kerala – 14 Kerala News

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പത്തനാ പുത്തൻപുര (പാറയ്ക്കൽ) അവറാച്ചന് (75) ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. വടക്കും ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്പൻ പിന്നിൽ നിന്നാണ് ആക്രമിച്ചത്.നിലവിളി കേട്ട് ഓടി എത്തിയ താഴ തോട്ടത്തിൽ ടാപ്പ് ചെയ്തു കൊണ്ടിരുന്ന കുര്യാക്കോസ് ആണ് പരിസരവാസികളെ കുട്ടി കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാരിയെല്ലിന് പിന്നിലും തുടയിലും പരിക്കേറ്റ പാടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.

Exit mobile version