Site icon Fourteen Kerala – 14 Kerala News

13 .522 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

കൊച്ചി: കാക്കാനാട് മയക്കുമരുന്നുമായി ഒമ്പതു പേരെ പൊലീസ് പിടികൂടി. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്മെന്‍റിൽ നിന്നാണ് യുവതി ഉൾപ്പടെ ഒമ്പതുപേരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 13 .522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്.

പാലക്കാട് സ്വദേശി ജമീല മൻസിലിൽ സാദിഖ് ഷാ (22 ), പാലക്കാട് സ്വദേശി ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ (22 ), പാലക്കാട് സ്വദേശി കളംപുറം വീട്ടിൽ രാഹുൽ.കെ.എം (24 ), പാലക്കാട് സ്വദേശി ആകാശ്.കെ (22 ),തൃശൂർ സ്വദേശി നടുവിൽപുരക്കൽ വീട്ടിൽ അതുൽകൃഷ്ണ (23),തൃശൂർ സ്വദേശി മുഹമ്മദ് റംഷീഖ് പി ആർ, തൃശൂർ സ്വദേശി നിഖിൽ എം.എസ്, തൃശൂർ സ്വദേശി നിധിൻ യു.എം, തൃശൂർ സ്വദേശിനി രാഗിണി എന്നിവരാണ് പിടിയിലായത്.

Exit mobile version