Site icon Fourteen Kerala – 14 Kerala News

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; മൂന്ന് മാസത്തിനിടയിലെഏറ്റവും കുറഞ്ഞ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു.2200 രൂപയോളം ഇന്നലെ പവന് കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51960 രൂപയാണ്.കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു.

ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചത് വിലയിൽ വലിയ വ്യത്യാസം ഉണ്ടാക്കി ആറ് ദിവസങ്ങൾക്കുള്ളിൽ 3,040 രൂപ കുറഞ്ഞു.വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6495 രൂപയാണ് വില.

ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5395 രൂപയാണ്. വെള്ളിയുടെ വില മൂന്ന് രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്

Exit mobile version