Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറഞ്ഞു.കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്.
ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം 54000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53960 രൂപയാണ്.കഴിഞ്ഞ ബുധനാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. അഞ്ച് ദിവസംകൊണ്ട് സ്വർണത്തിന് 1040 രൂപയാണ് കുറഞ്ഞത്.

നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില.ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5605 രൂപയാണ്. വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്

Exit mobile version