Site icon Fourteen Kerala – 14 Kerala News

പനിയെ തുടർന്ന് ചികിത്സയിലായിരുന്ന സഹകരണ ജീവനക്കാരൻ മരിച്ചു

എടച്ചേരി : പനിയെ തുടർന്ന് രക്തം ഛർദ്ദിച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹകരണ ജീവനക്കാരൻ മരിച്ചു.

എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ സൂരജ് കാളേൻ്റവിട (47) ആണ് മരിച്ചത്. ശനിയാഴ്ച വരെ ബാങ്കിൽ ജോലിക്ക് എത്തിയിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സി.പി.ഐ (എം) നരിക്കുന്ന് ബ്രാഞ്ച് അംഗമാണ് .

മൃതദേഹം അല്പം സമയം മുമ്പ് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. അച്ഛൻ : ബാലൻ (റിട്ട ദേവസ്വം ബോർഡ്) അമ്മ : കാർത്ത്യായനി. ഭാര്യ: റീജ. മകൻ: ഐദിൻ സൂരജ്. സഹോദരങ്ങൾ: സുനിത (ചെറുവണ്ണൂർ) പരേതനായ സുനിൽ.

Exit mobile version