Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണു സ്വർണവില ഇന്ന് മാറാതെ തുടരുന്നത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചിരുന്നു. ഇതോടെ ഇന്നലെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി.
വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാ വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5610 രൂപയാണ്.

വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.

Exit mobile version