Site icon Fourteen Kerala – 14 Kerala News

കണ്ണൂരിലെപ്പോലെ കോഴിക്കോട്ടും കോഴക്കേസ്; നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാദപ്രതിവാദം

തിരുവനന്തപുരം: പി.എസ്.സി മെമ്പറാകാന്‍ പാര്‍ട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാദപ്രതിവാദം.കോഴപ്പണം തിരിച്ചുകൊടുത്ത് സെറ്റിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കണ്ണൂരിലെപ്പോലെ കോഴിക്കോട്ടും കോഴക്കേസ് എന്നും സതീശൻ പറഞ്ഞു.

നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി മറുപടിനല്‍കിയത്. പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version